Surprise Me!

പബ്ബുണ്ടാക്കുന്ന സര്‍ക്കാരേ ആദ്യം പാമ്പിനെ ഓടിക്ക്‌ | Oneindia Malayalam

2019-11-21 259 Dailymotion

who is responsible for shehla's death ?
വയനാട് സുല്‍ത്താന്‍ബത്തേരി ഗവ. സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍. അവിടം ഒന്ന് ചെന്ന് കണ്ടാല്‍ ക്ലാസ് റൂമുകളാണോ അതോ പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങളാണോ എന്ന് സംശയിച്ച് പോകും. അത്രയും ദയനീയമാണ് അവിടുത്തെ അവസ്ഥ. ഷഹ്ല ഷെറിന്റെ ദാരുണ അന്ത്യത്തിന് സ്‌കൂളിന്റെ ദയനീയ അവസ്ഥയും അത് പോലെ തന്നെ അധ്യാപകരുടെ അനാസ്ഥയും പ്രകടമാണ്. ഇത് ഷഹ്ലയുടെ കൂട്ടുകാരാണ് മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞത്. ഇന്നലെ 3.15ന് ആണ് ആ കുഞ്ഞിന് പാമ്പ് കടിയേല്‍ക്കുന്നത്. ചികിത്സ ലഭ്യമാക്കുന്നത് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം മാത്രം. കുട്ടിയുടെ പിതാവ് വരാന്‍ വേണ്ടി നോക്കിയിരുന്നു. എന്തൊരു ഉത്തരവാദിത്തം. അവിടെ വരുന്ന അധ്യാപകര്‍ക്ക് എല്ലാം കാറ് ഉണ്ടായിരുന്നു. പക്ഷേ ആ കുഞ്ഞിനെ ഒന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ആര്‍ക്കും വയ്യായിരുന്നല്ലേ

Buy Now on CodeCanyon